
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ 2023-24 വര്‍ഷത്തെ മികച്ച സ്പോര്‍ട്സ് ഫോട്ടോഗ്രാഫര്‍ക്കുള്ള അവാര്‍ഡ് മാധ്യമം കൊച്ചി ബ്യൂറോ സീനിയര്‍ ഫേട്ടോഗ്രാഫര്‍ ബൈജു കൊടുവള്ളിക്ക്. 50,000 രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലെ അവാര്‍ഡുകളാണ് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു.ഷറഫലി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.2022-23 ലെ മികച്ച സ്പോര്‍ട്സ് ലേഖകന്‍- പ്രദീപ് ഗോപാല്‍ (ദേശാഭിമാനി), ഫോട്ടോഗ്രാഫര്‍-മിഥന്‍ അനില മിത്രന് (ദേശാഭിമാനി), സ്പോര്‍ട്സ് ഫീച്ചര്‍-അനൂബ് ശ്രീധര്‍ (മനോരമ ന്യൂസ്), മികച്ച സ്പോര്‍ട്സ് പുസ്തകം-റഹ്മാന് പൂവഞ്ചേരി (ഫുട്ബാളിന്റെ പുസ്തകം). ഡോ. പി.ടി. അജീഷ് (എസ്.സി.ഇ.ആര്.ടി കേരളം) ആണ് 23-24 ലെ മികച്ച ലേഖകന്‍.സ്പോര്‍ട്സ് ഫീച്ചര്‍-സനില്ഷാ (ഏഷ്യാനെറ്റ് ന്യൂസ്) പുസ്തകം-ഡോ.മുഹമ്മദ് അഷറഫ് (മാന്ത്രികബൂട്ടുകള്‍). 2024-25 ലെ മികച്ച ലേഖകന്‍-ജോമിച്ചന്‍ ജോസ് (മലയാളമനോരമ), ഫോട്ടോഗ്രാഫര്‍ ജിബിന്‍ ചെമ്പോല (മലയാളമനോരമ), സ്പോര്‍ട്സ് പുസ്തകം-ഡോ.പി.ടി.അജീഷ് (ആരോഗ്യകായിക സംസ്കാരത്തിന് ഒരാമുഖം)
Photo Courtesy - Google








